തിരുവനന്തപുരം: ജനനന്മ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാഗുരുവാണ് സത്യസായി ബാബയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സത്യസായി ബാബയുടെ മഹാസമാധിയുടെ മൂന്നാം വാര്‍ഷികാചരണ പരിപാടികളുടെ സമാപന സമ്മേളനം തോന്നയ്ക്കല്‍ സായി ഗ്രാമത്തില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസായി പുരസ്‌കാരം നടന്‍ സുരാജ് വെഞ്ഞാറമൂടിന് മുഖ്യമന്ത്രി സമ്മാനിച്ചു.
സായിപ്രസാദം പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും സായിഗ്രാമത്തില്‍ നിര്‍മ്മിച്ച സായി വിദ്യാമന്ദിര്‍ സ്‌കൂള്‍ മന്ദിരത്തിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. ബാബുപോള്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. എം. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, പി. മധുസൂദനന്‍പിള്ള, ക്യാപ്റ്റന്‍ പി.കെ.ആര്‍. നായര്‍, അജില്‍ മണിമുത്ത് എന്നിവര്‍ പങ്കെടുത്തു.













Discussion about this post