പറവൂര്‍: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനുള്ളിലെ തീര്‍ത്ഥക്കുളം വറ്റിച്ചപ്പോള്‍ ലഭിച്ച നാണയങ്ങള്‍ പൂര്‍ണമായി എണ്ണിത്തിട്ടപ്പെടുത്തി. ഉപയോഗത്തിലുള്ള നാണയങ്ങള്‍ 1,45,049 രൂപയ്ക്കുള്ളതു ലഭിച്ചു. ഒരു അമ്പളക്കുളത്തില്‍ ഇത്രേയറെ തുകയ്ക്കുള്ള നാണയങ്ങള്‍ ലഭിക്കുന്നത് ഇത് ആദ്യമായാണ്.പ്രചാരത്തിലില്ലാത്ത 25 പൈസവരെയുള്ള നാണയങ്ങള്‍ 228 കിലോ ഗ്രാം ലഭിച്ചിട്ടുണ്ട്. ഇവ ചാക്കില്‍ കെട്ടി സീല്‍ ചെയ്ത് സൂക്ഷിക്കുന്നുണ്ട്.35 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂകാബിക തീര്‍ത്ഥക്കുളം വറ്റിച്ചത്. പൊതു കാനയിലേക്ക് വെള്ളവും ചെളിയും പമ്പ് ചെയ്തപ്പോള്‍ നാണയത്തുട്ടുകള്‍ കാനയില്‍ നിറയുകയായിരുന്നു. ഇവ പിന്നീട് കാനയുടെ സഌബുകള്‍ മാറ്റി പുറത്തെടുത്ത് കഴുകി എണ്ണുകയായിരുന്നു.35 ദേവസ്വം ജീവനക്കാര്‍ മൂന്നുദിവസം കൊണ്ടാണ് ചെളിപിടിച്ച നാണയങ്ങള്‍ കഴുകി ശുദ്ധമാക്കി എണ്ണിയെടുത്തത്. അസി. കമ്മീഷണര്‍ എസ്. കൃഷ്ണകുമാര്‍, ദേവസ്വം മാനേജര്‍ ശശികല എന്നിവര്‍ നേതൃത്വം നല്‍കി.













Discussion about this post