തിരുവനന്തപുരം: കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ കാറ്റിലും മഴയിലും തിരുവനന്തപുരത്തെ ഇന്റര്‍നെറ്റ് ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. വൈദ്യുതി തകരാറുകള്‍ കെ.എസ്.ഇ.ബി ഏറെക്കുറെ പരിഹരിച്ചു കഴിഞ്ഞു. എന്നാല്‍ സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍ പലയിടത്തും തകരാറുകള്‍ പരിഹരിച്ചിട്ടില്ല. ഭരണസിരാകേന്ദ്രത്തിന്റെ സമീപത്തുള്ള സ്ഥാപനങ്ങള്‍ക്കുപോലും ഇന്റര്‍നെറ്റ് സംവിധാനത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്എന്‍എല്‍ കമ്മ്യൂണിക്കേഷന്‍ തകരാറുകള്‍ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്.












