ഇടുക്കി: മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് നാളെ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇടുക്കി ജില്ലയില്‍ യുഡിഎഫും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ ഇടുക്കിയിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധനാ ഹര്‍ജി നല്‍കും. ഡാം സുരക്ഷ സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡാം സുരക്ഷിതമാണെന്ന വാദം ജനങ്ങള്‍ വിശ്വസിക്കില്ലെന്നും പി.ജെ ജോസഫ് പ്രതികരിച്ചു. വിധി കേരളത്തിന് കനത്ത ആഘാതമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. കേരള നിയമസഭ പാസാക്കിയ ഡാംസുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.













Discussion about this post