തിരുവനന്തപുരം: ആതുരസേവന രംഗത്തും ദുരന്തനിവാരണ രംഗത്തും റെഡ്‌ക്രോസ് സൊസൈറ്റി നടത്തുന്ന നിശബ്ദ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ ഷീല ദീക്ഷിത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ലോക റെഡ് ക്രോസ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍.
റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. നിസ്വാര്‍ത്ഥമായി സാമൂഹ്യസേവനം നടത്തുന്ന നിരവധി പേര്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വിവിധ ശാഖകളില്‍ അംഗങ്ങളാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിയുടെ അംഗമായ ബോബി ചെമ്മണ്ണൂരിനെയും പി.പി.മാത്യുവിനെയും ഗവര്‍ണര്‍ ആദരിച്ചു. മഹത്തായ സന്ദേശമാണ് റെഡ്‌ക്രോസ് സൊസൈറ്റി സമൂഹത്തിന് നല്‍കുന്നതെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ്‌ക്രോസ് സൊസൈറ്റിയെ പ്രാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മഴക്കാലത്തുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കേരള ബ്രാഞ്ച് ചെയര്‍മാന്‍ സുനില്‍ സി കുര്യന്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.













Discussion about this post