തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പടരാതിരിക്കനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19ന് സംസ്ഥാനത്തെ പൊതു സ്ഥലങ്ങള്‍ ആശുപത്രികള്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള ശുചീകരണവും കൊതുകുകളുടെ ഉറവിട നശീകരണവും നടത്തും. ജലജന്യരോഗങ്ങള്‍ തടയുന്നതിനായുള്ള ജലസ്രോതസ്സുകളുടെ വ്യാപകമായ ശുചീകരണം മെയ് 25ന് സംഘടിപ്പിക്കും.
യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. പി.കെ. ജമീല, അഡീഷണല്‍ ഡയറക്ടര്‍ ഡോ.എന്‍. ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post