തിരുവനന്തപുരം: തൃശൂര്‍ ഡിസിസിക്കെതിരേ മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ നടത്തിയ പ്രസ്താവന കെപിസിസി അന്വേഷിക്കും. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.വി പത്മരാജനാണ് അന്വേഷണചുമതല. പരസ്യപ്രസ്താവനയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നിര്‍ദേശം നല്കി. തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നും ജില്ലയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ചില നേതാക്കള്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നുമാണ് കെ.പി. വിശ്വനാഥന്‍ പ്രസ്താവന നടത്തിയത്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരസ്യപ്രസ്താവനയെ തുടര്‍ന്ന് കെ.പി. വിശ്വനാഥനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്ന് തൃശൂര്‍ ഡിസിസി ഭാരവാഹികളുടെയും കെപിസിസി ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടിരുന്നു.













Discussion about this post