ചങ്ങനാശേരി: ഭൂരിപക്ഷം വോട്ടും സീറ്റും നേടിയാല്‍ നരേന്ദ്ര മോഡി തന്നെ ഭരിക്കട്ടെ. അതല്ലേ ജനാധിപത്യമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ചീരംചിറ 4749-ാംനമ്പര്‍ എസ്എസ്എന്‍ഡിപി ശാഖ പണികഴിപ്പിച്ച ഗുരുദേവക്ഷേത്ര സമര്‍പ്പണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്ടി പൊട്ടിക്കുമ്പോള്‍ ഭൂരിപക്ഷം ലഭിക്കുന്നവരാണ് അധികാരത്തില്‍ വരുന്നത്. നടന്ന എക്സിസ്റ് പോളുകളില്‍ നരേന്ദ്ര മോഡിക്കാണു മുന്‍തൂക്കം. മോദിയ്ക്കാണു ഭൂരിപക്ഷം ലഭിക്കുന്നതെങ്കില്‍ അദ്ദേഹം ഭരിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ആരു ഭരിച്ചാലും സാമൂഹ്യനീതി ലഭിക്കണം. പ്രത്യേകിച്ച് ആരോടും ഒരു താത്പര്യവും മമതയും യോഗത്തിനില്ല. അധികാരത്തില്‍ വരുന്നവര്‍ അവരവരുടെ മതത്തിന്റെ സമുദായത്തിന്റെയും ആവശ്യങ്ങള്‍മാത്രം നടപ്പാക്കുമ്പോഴാണ് മറ്റുള്ളവര്‍ എതിരാവുന്നത്. 42 വര്‍ഷമായി കേരളത്തില്‍ ന്യൂനപക്ഷ സമുദായക്കാര്‍ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തത്. ആര്‍. ശങ്കര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് ഈഴവ സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചത്. അതിനുമുമ്പും ശേഷവും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് കെ.വി ശശികുമാര്‍ അധ്യക്ഷനായിരുന്നു. സി.എഫ്.തോമസ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.













Discussion about this post