തിരുവനന്തപുരം: സംസ്ഥാനത്ത് 418 ബാറുകള്‍ അടച്ചിട്ടതില്‍ ഏറെ ഗുണമുണ്ടായതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ബാറുകള്‍ അടച്ചിട്ടതിനു ശേഷമുള്ള ഗുണങ്ങള്‍ ഔദ്യോഗികമായി പഠിക്കണം. എത്രമാത്രം മദ്യശാലകള്‍ കുറയ്ക്കാമോ, അത്രത്തോളം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകളുടെ എണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണകൂടങ്ങള്‍ നടത്തേണ്ടത്. ഇതിനു ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ പരിശ്രമമാണു വേണ്ടത്. കോണ്‍ഗ്രസ് ആദ്യം മുതല്‍ തുടര്‍ന്നുവന്ന മദ്യവര്‍ജനനയം നടപ്പാക്കാനാണ് തീരുമാനം. അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും സുധീരന് പറഞ്ഞു. അതേസമയം, നികുതി വകുപ്പ് സെക്രട്ടറി നല്കിയ നിര്‍ദേശങ്ങളെക്കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും വി.എം. സുധീരന് അറിയിച്ചു.
Discussion about this post