തിരുവനന്തപുരം: കൊല്ലത്തുണ്ടായ പരാജയത്തിന്റെ പേരില്‍ എം എ ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും രാജി നാടകങ്ങള്‍ സിപിഐഎമ്മിന്റെ ശൈലി അല്ലെന്നും പരാജയം വിശദമായി പരിശോധിക്കുമെന്നും കോടിയേരി അറിയിച്ചു. മോഡിക്കെതിരായ ന്യൂനപക്ഷ ഏകീകരണം ഉമ്മന്‍ചാണ്ടിക്ക് വിജയം സമ്മാനിച്ചുവെന്നും കോടിയേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ വോട്ടുകുറഞ്ഞ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് എംഎ ബേബി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി വാര്‍ത്ത വന്നിരുന്നു.
കൊല്ലം ലോക്‌സഭാ മണ്ഡത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബേബി രാജിവെക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ രാജിവാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. എം എ ബേബിയുടെ മണ്ഡലമായ കുണ്ടറയില്‍ വന്‍ഭൂരിപക്ഷമാണ് എന്‍കെ പ്രേമചന്ദ്രന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പോളിറ്റ്ബ്യൂറോയില്‍ ബേബി തന്റെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇക്കാര്യം ആദ്യം ചര്‍ച്ച ചെയ്യണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കൊല്ലത്തെ പരാജയത്തെ പി.കെ ഗുരുദാസനും എം.എ ബേബിയും രാജിവെക്കണമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആവശ്യപ്പട്ടിരുന്നു. ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനോട് 37000ത്തിലധികം വോട്ടുകള്‍ക്കാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എംഎ ബേബി പരാജയപ്പെട്ടത്.













Discussion about this post