തിരുവനന്തപുരം: രജിസ്ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ചിട്ടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാങ്കുകള്‍ വഴി ആവശ്യക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ പണം ലഭിക്കുന്നതിന് നടപടിയെടുക്കുമെന്നും ഗ്രാമീണമേഖലകളില്‍ കൂടുതല്‍ വായ്പകള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വായ്പയ്ക്ക് ബ്ളാങ്ക് ചെക്ക് ഒപ്പിട്ടുവാങ്ങുന്നതും മുദ്രപത്രം ഒപ്പിട്ടുവാങ്ങുന്നതും നിയമവിരുദ്ധമാണ്. സംസ്ഥാനത്തെ വന്‍കിട പണമിടപാടു സ്ഥാപനങ്ങളൊന്നും തന്നെ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. എത്രയാണ് പലിശയെന്നും പലിശയുടെ മാറ്റവും ജനങ്ങളെ അറിയിക്കുന്നില്ല. റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Discussion about this post