അങ്കമാലി: അങ്കമാലിയില്‍ സ്വകാര്യബസുകളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മിന്നല്‍ പരിശോധന നടത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റാന്‍ഡിലായിരുന്നു പരിശോധന നടന്നത്. സ്റാന്‍ഡില്‍ ഉണ്ടായിരുന്ന മൂന്നു ബസുകളുടെ ഫിറ്റ്നസും വേഗപ്പൂട്ടും പരിശോധിച്ചു. ഒരു ബസില്‍ കുറച്ചു ദൂരം യാത്ര ചെയ്തും പരിശോധന നടത്തി. അങ്കമാലി- കാലടി പ്ളാന്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡാലിയ ബസാണ് ഓടിപ്പിച്ചു നോക്കി പരിശോധിച്ചത്. വേഗപ്പൂട്ടിന്റെ പ്രവര്‍ത്തനവും മറ്റു കാര്യങ്ങളും മികച്ചതായതിനാല്‍ ഉടമയെ അദ്ദേഹം അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ബസുടമയ്ക്ക് അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ജോയിന്റ് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. ബസുടമ സംഘടനാ ഭാരവാഹികളായ ജിബി അരീയ്ക്കല്‍, ബി.ഒ.ഡേവീസ് എന്നിവരെയും കണ്ടു. തീപിടുത്തത്തില്‍ കത്തിനശിച്ച അങ്കമാലി സബ് ആര്‍ടി ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലികള്‍ വിലയിരുത്താനാണ് ഋഷിരാജ് സിംഗ് അങ്കമാലിയില്‍ എത്തിയത്.













Discussion about this post