തിരുവനന്തപുരം: കേന്ദ്രത്തില്‍ നല്ലഭരണം കാഴ്ചവച്ചാല്‍ നരേന്ദ്ര മോഡിയെ അനുകൂലിക്കുമെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ് പറഞ്ഞു. പാര്‍ലമെന്റില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കും. തന്റെ നിലപാടുകള്‍ പാര്‍ട്ടിവിരുദ്ധമാണെങ്കില്‍ പാര്‍ട്ടിയെ പറഞ്ഞു തിരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല കാര്യങ്ങള്‍ ഒരാള്‍ ചെയ്താല്‍ പാര്‍ട്ടി വ്യത്യാസം മറന്ന് അനുകൂലിക്കണം. വികസനം വരണമെങ്കില്‍ ഇത്തരം പിന്തുണകള്‍ ആവശ്യമാണ്. എന്തിനും മോഡിയെ എതിര്‍ത്താല്‍ അത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ മോഡിക്കൊപ്പം പോകുമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post