തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തണമെന്ന് ഐപിഎസ് അസോസിയേഷന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു സ്ഥലത്തു രണ്ടു വര്‍ഷത്തില്‍ കുറവു സര്‍വീസുള്ളവരെ സ്ഥലം മാറ്റുന്ന നടപടി ഉണ്ടാവരുത്. അനധികൃതമെന്നു പരാതിപ്പെട്ടു സര്‍ക്കാര്‍ നടപടിക്കെതിരേ യുവ എസ്പിമാര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണു സ്ഥലംമാറ്റത്തിനു മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചത്.
സംസ്ഥാനത്ത് ഇനി ഡിജിപി തസ്തിക സൃഷ്ടിക്കരുതെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെതിരേയും അസോസിയേഷന്‍ രംഗത്തു വന്നു. രണ്ടോ അതിലധികമോ എക്സ് കേഡര്‍- ഡിജിപി തസ്തിക സൃഷ്ടിക്കണമെന്നാണ് അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തു താത്കാലികാടിസ്ഥാനത്തില്‍ ഡിജിപി തസ്തിക രണ്ടു വര്‍ഷം വരെ സൃഷ്ടിക്കാന്‍ ഐപിഎസ് കേഡര്‍ റൂള്‍സില്‍ വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ഡിജിപി തസ്തിക സൃഷ്ടിക്കേണ്ടതില്ലെന്നു ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയികുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും ജുഡീഷല്‍ അധികാരത്തോടു കൂടിയ കമ്മീഷണറേറ്റ് ആരംഭിക്കണം. രാജ്യത്തെ 48 സിറ്റികളില്‍ സ്വതന്ത്രാധികാരമുള്ള കമ്മീഷണറേറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രമാണ് ഇനിയും ഇത്തരം സംവിധാനം ആരംഭിക്കാത്തത്.













Discussion about this post