തിരുവനന്തപുരം: നഗരത്തില്‍ മോഷണവും പിടിച്ചുപറിയും തടയുന്നതിനായി ഏര്‍പ്പെടുത്തിയ പോലീസിലെ രാത്രികാല റോന്തുചുറ്റല്‍ സംഘത്തിന് ഇനി പുതിയ രീതിയിലുള്ള രേഖപ്പെടുത്തല്‍ സംവിധാനം. നേരത്തെ അതാതു സ്ഥലങ്ങളിലും റെസിഡന്‍സ് പരിധിയിലും വച്ചിട്ടുള്ള പട്ടബുക്കില്‍ രേഖപ്പെടുത്തി കടന്നു പോയാല്‍ മതിയായിരുന്നു. ഇപ്പോള്‍ പുതിയ സംവിധാനം കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലേക്ക് വഴിമാറി. പട്ടബുക്കിന് പകരം ഇലക്ട്രോണിക് മെഷീനുകള്‍ സ്ഥാപിക്കുന്നു. പട്രോളിംഗ് പൊലീസുകാരുടെ കൈവശമുള്ള കാര്‍ഡ് എടിഎം മോഡലില്‍ ഓരോ സ്ഥലത്തും സ്ഥാപിച്ചുള്ള മെഷീനുകളില്‍ ഉപയോഗിക്കുമ്പോള്‍ പട്രോളിംഗ് വാഹനം കടന്നുപോയ സമയം കണ്‍ട്രോള്‍ റൂമിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. കണ്‍ട്രോള്‍ റൂമിലുള്ള ഉദ്യോഗസ്ഥന് ഒരു പൊലീസ് വാഹനം എത്രപ്രാവശ്യം ഓരോ സ്ഥലത്ത് കൂടിയും കടന്നുപോയിട്ടുണ്ട് എന്ന് അപ്പപ്പോള്‍ വിവരം ലഭിക്കും.
ബാങ്കുകള്‍, റസിഡന്റ്‌സ് മേഖലകള്‍, എംടിഎം കൗണ്ടറുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പദ്ധതിയുടെ ഭാഗമായി മെഷീനുകള്‍ സ്ഥാപിക്കുന്ന നടപടി പൂര്‍ത്തിയായി വരുന്നു. കുതിര പൊലീസുകാരും ഈ ബീറ്റ് മെഷീനില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇരുചക്രവാഹനങ്ങള്‍ക്കു മാത്രം കടന്നുചെല്ലാവുന്ന സ്ഥലങ്ങളിലാണ് കുതിര പൊലീസിന്റെ പട്രോളിംഗ് നടത്തുന്നത്. അഞ്ചു കുതിരകളാണ് രാത്രിയില്‍ നഗരത്തില്‍ പട്രോളിങ്ങിലുള്ളത്. കമ്മീഷണറുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മോഷണം കൂടിയതോടെ പട്രോളിംഗിന് നേരിട്ട് നിരീക്ഷിക്കുന്നു.













Discussion about this post