തിരുവനന്തപുരം: ആയുര്‍വേദ മരുന്നുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള അംഗീകാരം ഔഷധിയുടെ ഗുണനിലവാര പരിശോധനാകേന്ദ്രത്തിന് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പില്‍നിന്നുമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന് അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇതോടെ മറ്റു സ്ഥാപനങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന മരുന്നുകളും അസംസ്‌കൃത ഔഷധങ്ങളും ആധികാരികമായി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായി ഔഷധി മാറി. മ
റ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിതരണംചെയ്യുന്ന ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കേന്ദ്ര അംഗീകൃത ലാബില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഔഷധിക്ക് സ്വന്തം മരുന്നുകള്‍ ലഭ്യമാക്കാനാകും. അംഗീകൃത ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കുന്ന മരുന്നുകളായതിനാല്‍ ഔഷധിയുടെ ഉത്പ്പന്നങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിക്കുകയും ചെയ്യും. സര്‍ട്ടിഫിക്കറ്റ് കൈമാറ്റച്ചടങ്ങില്‍ ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ഡയറക്ടര്‍ ഉതുപ്പ് തോമസ്, ജനറല്‍ മാനേജര്‍ കെ. ശശിധരന്‍, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ഷീല കാറളം എന്നിവര്‍ പങ്കെടുത്തു.













Discussion about this post