തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 10.30 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം വരുന്നത്. വൈദ്യുതി ഉപയോഗം വര്‍ധിച്ചതും ഉല്‍പാദനം കുറഞ്ഞതുമാണ് പ്രതിസന്ധിക്കിടയാക്കിയത്.
സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതത്തിലും കുറവു വന്നതായി റിപ്പോര്‍ട്ടുണ്ട്. നാളെ കാസര്‍കോട് മുതല്‍ മാടക്കത്തറ സബ് സ്‌റ്റേഷന്‍ വരെയുള്ള പ്രദേശങ്ങളിലും മറ്റന്നാള്‍ കളമശേരി സബ് സ്‌റ്റേഷന്‍ മുതല്‍ തിരുവനന്തപുരം ജില്ല വരെയുള്ള പ്രദേശങ്ങളുമാണ് നിയന്ത്രണം . മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങിയ ഒഴിവാക്കും. ശബരി ഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുമ്പോഴുണ്ടാകുന്ന 340 മെഗാവാട്ടിന്റെ കുറവ് നികത്താനാണ് നിയന്ത്രണം.













Discussion about this post