കൊച്ചി: സംസ്ഥാനത്ത് അടച്ചിട്ട ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള പ്രശ്നമല്ലെന്നും കോടതി ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ബാറുകളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്റെ നിരീക്ഷണം. കേസ് ജൂണ്‍ രണ്ടിലേക്കു മാറ്റി.
സര്‍ക്കാര്‍ സമയമെടുത്തു തീര്‍പ്പാക്കേണ്ട കാര്യമാണിത്. സ്കൂള്‍, റോഡ് തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കു നല്‍കുന്ന പ്രാധാന്യം ബാറുകളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നല്‍കേണ്ട ആവശ്യമില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ 418 ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരേ ബാറുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവു നല്‍കാന്‍ തയാറായില്ല. ഈ ഹര്‍ജികളാണ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്കു വന്നത്.
അങ്ങിനെയിരിക്കെ, സര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെ ചോദ്യംചെയ്ത് ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.













Discussion about this post