തിരുവനന്തപുരം: കഴിഞ്ഞദിവസം ആയുധങ്ങളുമായി തിരുവനന്തപുരത്ത് പിടിയിലായതു മുന്‍ നക്‌സലുകള്‍ ഉള്‍പ്പെട്ട കൊട്ടേഷന്‍ സംഘമെന്നു സ്ഥിരീകരിച്ചു. ആന്ധ്രയില്‍ കൊലപാതകത്തിനു ശേഷം ഒരാഴ്ച്ച ഒളിവില്‍ കഴിഞ്ഞ ശേഷം കേരളത്തിലും കുറെക്കാലം ഒളിവില്‍ കഴിയാന്‍ പദ്ധതിയിട്ടാണ് സംഘം തലസ്ഥാനത്തെത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
വാറങ്കല്‍ സ്വദേശികളായ രമേശ് (38), കുമാര സ്വാമി (28), ചിലകരാജു സുരേഷ്(32), സോമയ്യ (31), എല്ലേഷ് (28), രവി (42) എന്നിവരെയാണ് തമ്പാനുരിലെ ഉപാസന ലോഡ്ജില്‍ നിന്നു പൊലീസ് ചൊവ്വാഴ്ച്ച അറസ്റ്റു ചെയ്തത്. ഇതില്‍ ചിലകരാജു സുരേഷും സോമയ്യും വിദഗ്ധപരിശീലനം ലഭിച്ച മുന്‍ നക്‌സല്‍ പ്രവര്‍ത്തകരാണ്. 2002ല്‍ ഇവര്‍ പൊലീസിനു കീഴടങ്ങി. അതിനു ശേഷം ആന്ധ്ര പൊലീസിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ‘ഇന്‍ഫോമര്‍’ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടെയാണു മുന്‍ നക്‌സല്‍ പ്രവര്‍ത്തകനും ക്വട്ടേഷന്‍ സംഘത്തലവനുമായ നയിമുദ്ദീന്‍ ഇവരെ ടിആര്‍എസ് നേതാവ് രാമലുവിനെ കൊലപ്പെടുത്താനുള്ള ചുമതല ഏല്‍പ്പിച്ചതെന്നു പൊലീസ് പറഞ്ഞു. അതിനായി മൂന്നു മാസം മുന്‍പു 15 ലക്ഷം രൂപയും നല്‍കി. അവസരം കാത്തിരുന്ന സംഘം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാമലു ശക്തനാകുമെന്നു കരുതിയാണ് ഉടന്‍ വകവരുത്തിയതെന്നു ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി. നയിമുദ്ദീന്റെ സഹോദരനെ രാമലുവിന്റെ സഹോദരനും മുന്‍ നക്‌സലുമായ സാംബശികിടുവിന്റെ സംഘം നേരത്തെ കൊലപ്പെടുത്തിയിരുന്നു. പകരമായി സാംബശികിടുവിനെയും കൊലപ്പെടുത്തി. ഇതേ സംഘമാണ് അതു ചെയ്തതെന്നു പൊലീസ് കരുതുന്നു.
അതിനു ശേഷമാണു രാമലുവിനെ ലക്ഷ്യമിട്ടത്. ഇതേത്തുടര്‍ന്നു നാലംഗ സായുധ സുരക്ഷ ഇയാള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 11നു നല്‍ഗൊണ്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കവെ പരസ്യമായി അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തി. തുടര്‍ന്നാണു ഒളിവില്‍ കഴിയുന്നതിനായി കേരളത്തിലേക്കു തിരിച്ചത്.
കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, ഡിസിപി അജിത ബീഗം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ടു തവണ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പതോടെ വീണ്ടും നന്ദാവനത്തു എത്തിച്ചു. ഇന്റലിജന്‍സ് ബ്യൂറോ, മിലറ്ററി ഇന്റലിജന്‍സ്, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗ്‌സ്ഥരും ആന്ധ്ര എഎസ്പി രമാ രാജേശ്വരിയും ചോദ്യം ചെയ്തു.













Discussion about this post