കൊച്ചി: ഇറക്കുമതിക്കുള്ള നിയന്ത്രണത്തില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയതോടെ രാജ്യത്തു സ്വര്‍ണവില ഇടിഞ്ഞു. ഇന്നു രണ്ടു തവണയായി പവന് 400 രൂപ കുറഞ്ഞ് സ്വര്‍ണവില ഇപ്പോള്‍ 21440 രൂപയിലാണ്. വില വരുംദിവസങ്ങളില്‍ പവന് 21000 രൂപയിലേക്ക് എത്തുമെന്നാണ് സൂചന. മോഡി സര്‍ക്കാരിന്റെ അധികാരത്തിലെത്തുന്നതിനു മുന്നോടിയായി രൂപ കൂടുതല്‍ കരുത്താര്‍ജിച്ചതിനാല്‍ സ്വര്‍ണം ഇറക്കുമതി കൂട്ടി രൂപയെ വലിയ മൂല്യവര്‍ധന വരാതെ പിടിച്ചുനിര്‍ത്താനാണ് ആര്‍ബിഐ ശ്രമിക്കുന്നത്.
ഇടിയുന്ന രൂപയെ പിടിച്ചുനിര്‍ത്താനായി ആര്‍ബിഐ മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി നിയന്ത്രണങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുത്ത കമ്പനികള്‍ക്കും ബാങ്കുകള്‍ക്കുമായി ലഘൂകരിച്ചത്.













Discussion about this post