കോഴിക്കോട് : ഫറൂഖിനടുത്ത് റെയില്‍ പാളത്തില്‍ ഡ്രില്‍ ഉപയോഗിച്ച് ദ്വാരങ്ങള്‍ ഉണ്ടാക്കി തകര്‍ക്കാന്‍ ശ്രമം നടത്തിയതായി സംശയം. ഇരുറെയിലുകളിലുമായി 34 ദ്വാരങ്ങളാണുള്ളത്. 5 മില്ലീമീറ്റര്‍ താഴ്ച്ചയിലാണ് ദ്വാരങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോടിനും ഫറൂഖിനും ഇടയിലുള്ള കുണ്ടായിത്തോട് അടിപ്പാതയില്‍ നിന്ന് ഇരുപത് മീറ്റര്‍ തെക്ക് ഭാഗത്തായാണ് ദ്വാരങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ പ്രദേശത്ത് അപകട സാധ്യത ഇല്ലെന്ന് പരിശോധനക്ക് ശേഷം റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്, ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.













Discussion about this post