Wednesday, April 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായം നല്‍കും – മന്ത്രി വി.എസ്. ശിവകുമാര്‍

by Punnyabhumi Desk
May 24, 2014, 05:25 pm IST
in കേരളം

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍. പാവപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായമായി നല്‍കുന്ന തുകയില്‍ വര്‍ധനവ് വരുത്തുമെന്നും, ധനസഹായത്തിന് അര്‍ഹമായ പട്ടികയില്‍ കൂടുതല്‍ രോഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

25 ലക്ഷം രൂപ ചെലവില്‍ ചലനവൈകല്യമുള്ള 254 പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി ഡി.എച്ച്.എസ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ശിവകുമാര്‍. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ചലനശേഷിയില്ലാത്തവരെ സഹായിക്കുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം വിപുലമാക്കാന്‍ കൂടുതല്‍ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി കൂടുതല്‍ തുക കണ്ടെത്തും. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതിക്കായി 44 ലക്ഷം വകയിരുത്തിയിട്ടുണ്ട്. തൃശൂര്‍, പത്തനംതിട്ട, കൊല്ലം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടത്തി അര്‍ഹരായവര്‍ക്ക് ചലനസഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹംപറഞ്ഞു. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ചികിത്സാ ധനസഹായ പദ്ധതിയില്‍ ആയിരം പേര്‍ക്ക് സഹായം നല്‍കിയിരുന്നു. .നിലവില്‍ ഇരുപത്തയ്യായിരം രൂപ നല്‍കിവരുന്നത് വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ രോഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും പ്രൊപ്പോസല്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. എ.പി.എല്‍. ഉള്‍പ്പെടെ എഴുപത് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും എല്ലാ ചികിത്സയും സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പാക്കും. വികസനവും കരുതലുമെന്ന മുദ്രാവാക്യമുയര്‍ത്തി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ ആരോഗ്യ കിരണം ഉള്‍പ്പെടെ പദ്ധതികള്‍ വഴി ആരോഗ്യ രംഗത്ത് കാര്യമായ ശ്രദ്ധയാണ് നല്‍കി വരുന്നത്. രോഗപ്രതിരോധ രംഗത്തെ ഉണര്‍ന്നുള്ള പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി പകര്‍ച്ചവ്യാധികളുടെ എണ്ണം മൂന്നില്‍ ഒന്നായി കുറഞ്ഞിട്ടുണ്ട്. മഴക്കാല രോഗപ്രതിരോധത്തിനായി ഒരു വാര്‍ഡില്‍ ഇരുപത്തയ്യായിരം രൂപ വീതം ചെലവഴിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, അഡീഷണല്‍ ഡയറക്ടര്‍ എ.എസ് പ്രദീപ് കുമാര്‍, ലോക്കോമോട്ടോര്‍ ഡിസേബിള്‍ഡ് സൊസൈറ്റി സെക്രട്ടറി ഡോ. എസ്. അനില്‍ കുമാര്‍, എക്‌സിക്യൂട്ടീവ് അംഗം വെള്ളനാട് പി. നാഗപ്പന്‍ നായര്‍, ഡോക്ടര്‍മാരായ എ. ഫസീലത്ത് ബീവി, ബി. ഉണ്ണികൃഷ്ണന്‍, എന്‍. ശ്രീധര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSend

Related News

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരളം

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies