ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നതിനായി 14-അംഗ പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഡല്‍ഹിയിലെത്തിച്ചേരും.
പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ്, പ്രത്യേക പ്രതിനിധി താരിഖ് ഫത്തേമി വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി എന്നിവരടങ്ങിയ പ്രത്യേക സംഘം തിങ്കളാഴ്ച നവാസ് ഷെരീഫിനെ അനുഗമിക്കും.












