Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഭീകരവാദം തടയാന്‍ ശക്തമായ നടപടി വേണം: മോഡി

by Punnyabhumi Desk
May 27, 2014, 06:35 pm IST
in മറ്റുവാര്‍ത്തകള്‍

MODI-SHERIFന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടന്ന കൂടിക്കാഴ്ചയില്‍ ഭീകരവാദം ചര്‍ച്ചാ വിഷയമായി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ശക്തമായ നടപടി വേണമെന്ന് മോഡി ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റക്കാര്‍ക്കെതിരേ ഉടന്‍ നടപടി വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജും മോഡിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാനമായും അഞ്ചുകാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോഡി മുന്നോട്ടു വച്ചത്. 2008-ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുടെ പാക്കിസ്ഥാനിലെ വിചാരണ മന്ദഗതിയിലാണ് നടക്കുന്നത്. ഈ കേസില്‍ കുറ്റക്കാര്‍ക്കെതിരേ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും മോഡി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പാക് ഭീകരവാദസംഘടനയായ ലഷ്‌കര്‍-ഇ തോയിബയാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി കുറ്റപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ നവാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അദ്ദേഹം സന്ദര്‍ശിച്ചു. സ്ഥാനമൊഴിഞ്ഞ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ഷെരീഫ് കാണും. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗുലം, എന്നിവരുമായും മോഡി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ക്രിയാത്മകചര്‍ച്ച നടന്നുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. ഡല്‍ഹിയിലെ ഹൈദരാബാദ് ഭവനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണപ്രത്യാരോപണങ്ങള്‍ ഒരു രാജ്യത്തിനും യോജിച്ചതല്ല. ഇരുരാജ്യങ്ങള്‍ക്കും ഇതു ചരിത്രമുഹൂര്‍ത്തമാണിതെന്നും നവാസ് ഷെരീഫ് പറഞ്ഞു. 1999-ലെ ലാഹോര്‍ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ഉണ്ടാകേണ്ടതെന്നും നവാസ് ഷെരീഫ് പറഞ്ഞു. സമാധാനത്തിനും വികസനത്തിനുമായി കൂട്ടായ പ്രവര്‍ത്തനത്തിന് ധാരണയായതായും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യസെക്രട്ടറിമാര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകും.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies