Thursday, August 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഫുട്‌ബോളിന് പിന്തുണ തേടി ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയെ കണ്ടു

by Punnyabhumi Desk
May 27, 2014, 06:26 pm IST
in കേരളം

തിരുവനന്തപുരം: ഫുട്‌ബോള്‍ കളിയുടെ ഉന്നമനത്തിന് മുഖ്യമന്ത്രിയുടെ പിന്തുണതേടി എത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെക്രട്ടേറിയറ്റിലും പരിസരത്തും ആവേശം വിതറി. ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിന് പിന്തുണയും കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വികസന കാര്യം ചര്‍ച്ച ചെയ്യുന്നതിനുമായിരുന്നു മുഖ്യമന്ത്രിയെ കാണാന്‍ 200 ടെസ്റ്റ് മാച്ചുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ് താരമെത്തിയത്.

രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തിയ സച്ചിനെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ചീഫ് സെക്രട്ടറിയും സ്വീകരിച്ചു. തിങ്ങിനിറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ സച്ചിനെ ക്യാമറയില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടിയപ്പോള്‍ ഏറെനേരം മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം ഫോട്ടോയെടുക്കാന്‍ നിന്നു. മുഖ്യമന്ത്രി മന്ത്രിമാരെ പരിചയപ്പെടുത്തിയശേഷം സച്ചിനുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ തന്റെ ആഗമനോദ്ദേശം സച്ചിന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കൊച്ചിന്‍ ടീമിന്റെ പേര് പ്രഖ്യാപിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് എന്ന് മുഖ്യമന്ത്രി പേര് പ്രഖ്യാപിച്ചു. കൊച്ചി ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് മുന്നോട്ടുവന്ന സച്ചിനെ കേരള ജനതയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ദേശീയ ഗയിംസിനായി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും അതിന്റെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ സച്ചിനെ ക്ഷണിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷണം തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് സച്ചിന്‍ മറുപടി പറഞ്ഞു. തനിക്ക് ലഭിച്ച ആവേശകരമായ സ്വീകരണം സന്തോഷത്താല്‍ തന്നെ നിശബ്ദനാക്കുന്നതായും സച്ചിന്‍ പറഞ്ഞു. കേരള ജനത ഒന്നടങ്കം കൊച്ചി ടീമിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. കുട്ടിക്കാലത്തുമുതല്‍ ക്രിക്കറ്റ് കളിച്ചാണ് വളര്‍ന്നതെങ്കിലും ഹാന്‍ഡ്‌ബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയും ഫുട്‌ബോളും കളിക്കുമായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ നല്ല കളിക്കാരുണ്ടായിരുന്നു. നിലവില്‍ പ്രാതിനിധ്യം ഇല്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖഛായ മാറ്റേണ്ടതുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും ഫുട്‌ബോള്‍ മുന്നേറ്റത്തില്‍ പിന്തുണ കിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. സ്‌കൂള്‍ കോളേജ്തലത്തില്‍ കൂടുതല്‍ പ്രോത്സഹാനം കൊടുക്കണം. രാജ്യസഭാംഗമെന്ന നിലയില്‍ മാനവശേഷി വികസന വകുപ്പിന് തന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. താമസിയാതെ ഫുട്‌ബോള്‍ രംഗം മെച്ചപ്പെടുമെന്നും നമ്മുടെ മുഖങ്ങളില്‍ പുഞ്ചിരി വിടരാന്‍ അത് ഇടയാക്കുമെന്നും സച്ചിന്‍ പറഞ്ഞു. കേരളത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് ഒരു ലക്ഷത്തില്‍പ്പരം പേര്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു. പി.വി.പി.ഗ്രൂപ്പ് പ്രതിനിധി പ്രസാദ് വി പോട്‌ലൂരു, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies