തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘ വീക്ഷണമാണ് ഭാരതത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ടതെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. നെഹ്‌റുവിന്റെ അന്‍പതാം ചരമദിനാചരണത്തിന്റെ ഭാഗമായി നിയമസഭയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്‌റുവിന്റെ വീക്ഷണം ഒരു ദിശയില്‍ മാത്രം ഒതുങ്ങുന്നതല്ല. വ്യവസായിക രംഗത്തും സാമൂഹ്യപരിഷ്‌ക്കരണ രംഗത്തും സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമുള്ള ഇടപെടല്‍ സ്വതന്ത്ര ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടിയതായി സ്പീക്കര്‍ പറഞ്ഞു. ഇന്നു നാം കാണുന്ന പുരോഗതിയുടെ അടിത്തറ അദ്ദേഹം നിര്‍മ്മിച്ചതാണ്. ആ അടിത്തറയില്‍ നിന്നുകൊണ്ടുള്ള സമഗ്ര വികസനത്തിനാണ് ഭാരതം ശ്രമിക്കുന്നതെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.
നിയമസഭയിലെ നെഹ്‌റു പ്രതിമയില്‍ സ്പീക്കര്‍ പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി പി.ഡി. ശാരംഗധരന്‍, നിയമസഭാ ജീവനക്കാര്‍ പങ്കെടുത്തു.













Discussion about this post