ആറന്മുള: ആറന്‍മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രിബ്യൂണലിന്റെ വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രഉപദേശക സമിതി പ്രസിഡന്‍റ് ആര്‍.ഗീതാകൃഷ്ണന്‍ പുണ്യഭൂമിയോടു പറഞ്ഞു. ഈ വിധി ഹൈന്ദവജനസമൂഹത്തിന്റെ വിജയം കൂടിയാണ്. ക്ഷേത്രാചാരങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനത്തിനെതിരെ പോരാടിയ സമരസമിതിയുടെയും വിജയമാണ്. തെറ്റായ വിവരം നല്‍കി നേടിയ അനുമതിയാണ് ഹരിതട്രിബ്യൂണല്‍ റദ്ദാക്കിയത്. ഇതില്‍ അത്യധികം ആഹഌദം പങ്കിടുന്നതായും അദ്ദേഹം പറഞ്ഞു.













Discussion about this post