തിരുവനന്തപുരം: ഉപഭോക്തൃ ഫോറങ്ങളിലെത്തുന്ന കേസുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ഉപഭോക്തൃ ഫോറത്തിന്റെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറങ്ങളുടെ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കണം. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെ കുറിച്ചും ഉപഭോക്തൃ ഫോറങ്ങളെ കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകളില്‍ അമിതമായ വിലയീടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി വിലനിയന്ത്രണം ഏകീകരിക്കുന്നതിന് നിയമം നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ വരുന്നത് പാചകവാതക മേഖലയില്‍ നിന്നാണ്. ഇത്തരത്തിലുള്ള പരാതികള്‍ പരഹരിക്കാന്‍ ജില്ലാ തലങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. വ്യാപാര സ്ഥാപനങ്ങള്‍ വിലവിവര പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കണം. ഉപഭോക്തൃ ഫോറങ്ങളിലെ അംഗങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കും. ഫോറങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ സെക്രട്ടറി സുമന്‍ ബില്ല, സി ഡി ആര്‍ സി പ്രസിഡന്റ് ബര്‍ക്കത്ത് അലി, ഡയറക്ടര്‍ എ ടി തോമസ്, ഉപഭോക്തൃ ഫോറം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.













Discussion about this post