കൊച്ചി: കൊച്ചിയില്‍ മൂന്നാമത്തെ സിബിഐ കോടതി ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം സദനം റോഡിലെ പഴയ സപ്ളൈകോ ബില്‍ഡിംഗിലാണു പുതിയ കോടതി. ഉദ്ഘാടനം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് നിര്‍വഹിച്ചു.
റെയില്‍വേയുടെ അഴിമതിയുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസാണ് ആദ്യമായി പരിഗണിച്ചത്. 11 കേസുകള്‍ മറ്റു രണ്ടു കോടതികളില്‍നിന്ന് ഇവിടേക്ക് ഇന്നലെത്തന്നെ മാറ്റി. ജഡ്ജിയടക്കം 15 ജീവനക്കാരെ ഇവിടേക്കു നിയമിച്ചിട്ടുണ്ട്. എന്നാല്‍, ഏഴു പേരെ മാത്രമാണ് ഇപ്പോള്‍ നല്‍കിയത്. മറ്റു ഉദ്യോഗസ്ഥരെ ഒരു മാസത്തിനകം മറ്റു കോടതികളില്‍നിന്ന് ഇവിടേക്കു മാറ്റി നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post