കൊച്ചി: ബാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുക്കിലും മൂലയിലും എന്തിനാണ് ബാറുകള്‍ അനുവദിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മദ്യ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്തിനാണ് ഇത്രയേറെ ബാറുകളെന്നും കോടതി ചോദിച്ചു. മദ്യ ഉപഭോഗം കുറയ്ക്കുകയെന്നും കൂടുതല്‍ ബാറുകള്‍ അനുവദിക്കുകയെന്നുമുള്ള നിലപാടുകള്‍ എങ്ങനെ യോജിക്കാനാകും. ടൂറിസമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ അത്തരം കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ പോരെയെന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോലും ബാറുകള്‍ അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
Discussion about this post