കോയമ്പത്തൂര്‍: ഊട്ടി അറുവങ്കാടുള്ള പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായി. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിടെയാണ് സ്ഥലത്തു സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. എട്ടുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന.
Discussion about this post