തിരുവനന്തപുരം: പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി പരസ്ഥിതി സംരക്ഷണത്തിനുള്ള പ്രായോഗികമാര്‍ഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാന്‍ നിയമങ്ങള്‍ അനിവാര്യമാണെങ്കിലും പരിസ്ഥിതിസംരക്ഷണത്തെ കുറിച്ച് അവബോധം ഉള്‍ക്കൊണ്ടുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് അഭിനാഹാര്‍മാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ആശയമുള്‍ക്കൊള്ളാനും അത് പ്രചരിപ്പിക്കാനും തയ്യാറാകണം. ഒരു മണിക്കൂറില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയിലൂടെ രൂപപ്പെടുന്ന വലിയ കൂട്ടായ്മ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പശ്ചിമഘട്ട മേഖല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്. പശ്ചിമഘട്ട മേഖല മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിഭവ സമാഹരണത്തിനുള്ള ഉറവിടമാണെങ്കില്‍ കേരളത്തില്‍ അത് ജനവാസ മേഖലയാണ്. അതിനാല്‍ ഈ മേഖലയില്‍ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതുണ്ട്. കസ്തൂരിരംഗന്‍ – ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെകുറിച്ചും സി.ആര്‍.ഇസെഡ് നിയമത്തിന്റെ പ്രായോഗികതയെ കുറിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് പരിസ്ഥിതി നയം രൂപീകരിക്കും. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതി കേരളചരിത്രത്തില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്. പദ്ധതി വിജയിപ്പിക്കുന്നതിനും സഹകരണമുറപ്പാക്കുന്നതിനും എല്ലാ പഞ്ചായത്തുകളിലേക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ സുഗതകുമാരി മുഖ്യാതിഥിയായിരുന്നു. വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി ശ്രീകണ്ഠന്‍ നായര്‍, ഫോറസ്ട്രി പി.സി.സി.എഫ് രാജശേഖന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.













Discussion about this post