തിരുവനന്തപുരം: ജീവനക്കാരുടെ ഹാജര്‍ വിവരങ്ങള്‍ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖപ്പെടുത്തുന്നതിനായി കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കേന്ദ്രീകൃത ഹാജര്‍ മാനേജ്‌മെന്റ് സംവിധാനം (സെന്‍ട്രലൈസ്‌ഡ് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (സി എ എം എസ്) നിലവില്‍ വന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെയും അഞ്ച് മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറോഫീസുകളിലെയും സംസ്ഥാനത്തെ 49 സര്‍ക്കാര്‍ കോളേജുകളിലെയും 15 ഹോസ്റ്റലുകളിലെയും ജീവനക്കാരുടെ ഹാജര്‍നില ഈ സംവിധാനത്തിലൂടെ അവലോകനം ചെയ്യാന്‍ കഴിയും.
സംവിധാനത്തിന്റെ ഉദ്‌ഘാടനം വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ് നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ നേട്ടങ്ങള്‍ ഉപയോഗിച്ച് ഭരണതലത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഹാജര്‍, ലീവ് തുടങ്ങിയ വിവരങ്ങള്‍ അതത് കോളേജ് തലത്തിലും ഡയറക്‌ടറേറ്റിലും കൃത്യമായി അവലോകനം ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനം വിദ്യാഭ്യാസമേഖലയിലെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ സഹായിക്കും. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്ത#ാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രീകൃത ഹാജര്‍ മാനേജ്‌മെന്റ് സംവിധാനം എല്ലാ കളക്‌ടറേറ്റുകളിലും നിലവില്‍വരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുടെ ഹാജരും കാര്യക്ഷമതയും ഉറപ്പു വരുത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ സംവിധാനം മുമ്പോട്ടു പോകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 70 സ്ഥാപനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിലവില്‍ വരുന്ന കേന്ദ്രീകൃത ഹാജര്‍ മാനേജ്‌മെന്റ് സംവിധാനം 72 ലക്ഷം രൂപ ചെലവിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഹാജര്‍ മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായുള്ള ബയോമെട്രിക് കാര്‍ഡ് ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ പ്രിന്‍സിപ്പല്‍ സുജാതയ്‌ക്ക് കൈമാറി. കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്‌ടര്‍ എം നന്ദകുമാര്‍, കൗണ്‍സിലര്‍ കെ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.













Discussion about this post