അങ്കമാലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോയ ഗുഡ്‌സ് ട്രെയിനിന്റെ ആക്‌സിലിന് കൊരട്ടിക്കു സമീപം പൊങ്ങത്ത് വെച്ച് തീപിടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം താറുമാറായി. ഫയര്‍ഫോഴ്‌സ് സംഘമെത്തി വെള്ളം ചീറ്റിച്ചാണ് തീപടരുന്നത് തടഞ്ഞത്. രാവിലെ 9.45ന് മംഗലാപുരം ഭാഗത്തേക്ക് ഇന്ധനവുമായിപോകുകയായിരുന്ന ഗുഡ്സ് ട്രെയിനിലാണ് തീകണ്ടത്.
അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം – കോഴിക്കോട് (ജനശതാബ്ദി), തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ (വേണാട്) എക്‌സ്പ്രസ്, നാഗര്‍കോവില്‍ – മംഗലാപുരം (പരശുറാം) എക്‌സ്പ്രസ്, എറണാകുളം – ബിലാസ്പൂര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം – ഗൊരഖ്പൂര്‍ എക്‌സ്പ്രസ്, എറാണാകുളം – ബാംഗ്ലൂര്‍ എക്‌സ്പ്രസ് എന്നി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.














Discussion about this post