തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന് നാണക്കേടല്ലേയെന്നും കോടതി ചോദിച്ചു. തമ്പ് എന്ന സന്നദ്ധസംഘടന നല്കിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് ഇത്തരം നിരീക്ഷണം നടത്തിയത്. കേസില്‍ ബംഗാള്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളെ കക്ഷിചേര്‍ത്തിട്ടുള്ളതായാണ് വിവരം.
മനുഷ്യക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികള്‍ വിശ്വസനീയമല്ല. ബാലവേലയ്ക്കല്ല കുട്ടികളെ കൊണ്ടുവന്നതെന്ന് എന്താണ് ഉറപ്പ്. കേസിലെ ഉന്നതരെ സംരക്ഷിക്കുകയല്ല വേണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി ബഞ്ച് അറിയിച്ചു.












