തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ പിന്നില്‍ വന്‍ മാഫിയകളാണെന്നും ഇതിന്‍റെ മറവില്‍ കുട്ടികളെ ഭീകരവാദത്തിനും നീലച്ചിത്രം നിര്‍മ്മാണത്തിനുംവരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ബി.ജ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് അട്ടിമറിച്ചാല്‍ വിശദമായ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മനുഷ്യക്കടത്തും നേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട കാര്യമാണ്. ഇതു സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത്തരത്തില്‍ കുട്ടികളെ കൊണ്ടുവന്ന് ഭീകരവാദ പ്രവര്‍ത്തനത്തിനും അനാശാസ്യത്തിനും മതപരിവര്‍ത്തനത്തിനും ഉപയോഗിക്കുകയാണെന്ന റിപ്പോര്‍ട്ടും അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post