തിരുവനന്തപുരം: കസ്തൂരി രംഗന്‍ വിഷയത്തില്‍ ആവാസ കേന്ദ്രത്തിലെ ജനങ്ങളുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് കേന്ദ്ര വനം-പരിസ്ഥിതി ഉദ്യോഗസ്ഥ സംഘവും സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. കൃഷിസ്ഥലം, തോട്ടം മേഖല, ജനവാസ മേഖല എന്നീ പ്രദേശങ്ങള്‍ ഒഴിവാക്കിയിരിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ബാധിത പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്ത് കമ്മറ്റി കണ്ടെത്തിയ നിഗമനം കൂടി പരിശോധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രത്തോടും ഈ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ഥല പരിശോധനയ്ക്ക് സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘത്തിന് പൂര്‍ണ പിന്തുണ നല്‍കും. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചവയ്‌ക്കെല്ലാം മറുപടി നല്‍കിക്കഴിഞ്ഞു. സംസ്ഥാനം തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സംഘത്തിനും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിനും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post