കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ കൊല്ലത്തെ വീടിനു നേരെ ആക്രമണം. കല്ലേറില്‍ വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു എം.പിയും കുടുംബവും ഡല്‍ഹിയിലാണ്. രാത്രിയാണ് കല്ലേറുണ്ടായിരിക്കുന്നതെന്നാണ് വിവരം. രാവിലെ 6.30തോടെ വീട്ടില്‍ പത്രവുമായി എത്തിയ ആളാണ് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു കിടക്കുന്നതു കണ്ടു പ്രേമചന്ദ്രനെ വിവരം അറിയിച്ചത്. പ്രേമചന്ദ്രന്റെ വീടിനു സമീപത്തായി ഭീഷണിയുമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സോണിയ ഗാന്ധിക്കു സ്തുതി പാടിയ പ്രേമചന്ദ്രനെ പിന്നെ കണ്ടോളാമെന്നാണ് ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പ്രേമചന്ദ്രനു മാപ്പില്ലന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.













Discussion about this post