ശ്രീനഗര്‍: കാശ്മീരിലെ ഷോഫിയാനില്‍ ഭീകരര്‍ പോലീസുകാര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതില്‍ നാലു പോലീസുകാരും ഉള്‍പ്പെടുന്നു. ഷോഫിയാനിലെ ബൊണ്‍പാര ഗ്രാമത്തില്‍ പോലീസിന്റെ പതിവ് പരിശോധനയ്ക്കിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്കും രണ്ട് സ്വദേശികള്‍ക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു.












