തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്കി. തീരമേഖലകളില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.
ശക്തമായ കാറ്റിനൊപ്പം കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.












