ുംബൈ: ഐപിഎല്‍ കമ്മിഷണര്‍ സ്‌ഥാനത്തു നിന്നു തന്നെസസ്‌പെന്‍ഡ് ചെയ്‌ത ബിസിസിഐ നടപടിക്കെതിരെ ലളിത് മോഡി ബോംബെ ഹൈക്കോടതിയില്‍. സസ്‌പെന്‍ഷന്‍ കോടതി ഇടപെട്ടു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു മോഡിയുടെ ഹര്‍ജി. ബിസിസിഐയുടെ മൂന്നു കാരണം കാണിക്കല്‍ നോട്ടീസുകള്‍ക്കു നല്‍കിയ മറുപടികള്‍ കോടതി നിയോഗിക്കുന്ന വ്യക്‌തിയോ പാനലോ പരിശോധിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. ഐപിഎല്‍ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25നാണു ലളിത് മോഡിയെ കമ്മിഷണര്‍ സ്‌ഥാനത്തു നിന്നു ബിസിസിഐ നീക്കിയത്.












