തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നു കേരള നിയമസഭ പ്രമേയം പാസാക്കി. കേസ് വിപുലമായ ഭരണഘടനാ ബെഞ്ചിനു വിടണമെന്നും നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു പ്രമേയം അവതരിപ്പിച്ചത്.
മുല്ലപ്പെരിയാര്‍ വിഷയം രാഷ്ട്രപതി സുപ്രീംകോടതിക്കു റഫര്‍ ചെയ്യണമെന്നാണ് പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ജലനിരപ്പ് ഉയര്‍ത്തുന്നതു പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും. ഇതു പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.













Discussion about this post