കൊച്ചി: ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഫ്‌ളൈ ദുബായ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണു സര്‍വീസ് തുടങ്ങിയിരിക്കുന്നത്. രാജ്യത്തേക്കു പത്ത് പുതിയ ഫ്‌ളൈറ്റുകള്‍ കൂടി തീരുമാനിച്ചു. കൊച്ചിയിലേക്ക് ഇക്കഴിഞ്ഞ രണ്ടിനും തിരുവനന്തപുരത്തേക്കു മൂന്നിനുമാണു സര്‍വീസ് തുടങ്ങിയത്. ഫ്‌ളൈ ദുബായിയുടെ കൊച്ചിയിലെ ഓഫീസ് ഇന്നലെ ലെ മെറിഡിയന്‍ ഹോട്ടലിനോടു ചേര്‍ന്നു തുറന്നു.
ആഗോളശൃംഖലയുടെ വ്യാപനം മുന്‍നിര്‍ത്തി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള വ്യാപാര, ടൂറിസം ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനു മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടികളെന്നു ഫ്‌ളൈ ദുബായിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഖൈത്ത് അല്‍ ഖൈത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയില്‍നിന്ന് എല്ലാ ആഴ്ചയിലും നാലു സര്‍വീസുകളും തിരുവനന്തപരുത്തും കൊച്ചിയിലുംനിന്നു പ്രതിവാരം മൂന്നു സര്‍വീസുകളും നടത്തുന്നു. ദുബായില്‍നിന്നു കൊച്ചിയിലേക്കു തിങ്കളാഴ്ചയും വ്യാഴാഴ്ചയും ശനിയാഴ്ചയുമാണു സര്‍വീസ് നടത്തുന്നത്. ദുബായില്‍നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള സര്‍വീസ് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ്. ഈ ദിവസങ്ങളില്‍ തന്നെയാണു മടക്കവും.













Discussion about this post