ആലപ്പുഴ: വാഹനങ്ങളില്‍ പ്രകാശ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി വരുന്നു. മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഇതു സംബന്ധിച്ച നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രകാശ തീവ്രതയേറിയ ലൈറ്റുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹന കമ്പനികള്‍ നല്‍കുന്ന ഹെഡ് ലൈററുകള്‍ മാത്രമേ ഇനി മുതല്‍ ഉപോയഗിക്കുവാന്‍ പാടുള്ളു. അധിക ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. നമ്പര്‍ പ്ലേറ്റുകളില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ നമ്പര്‍ തിരച്ചറിയാന്‍ സാധിക്കാത്തതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. ലൈററ് ഡിം ചെയ്യാത്തവര്‍ക്കെതിരെയും നടപടി ഉണ്ടാകും.













Discussion about this post