തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ നടക്കുന്ന കൊച്ചി – മുസരീസ് ബിനാലേയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന ആദ്യ കൊച്ചി- മുസരീസ് ബിനാലെയെക്കുറിച്ച് കെ.പി.എം.ജി. തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകളില്‍ പ്രയോജനകരമായ ബിനാലെ പുതിയൊരു അനുഭവമാണ് സമൂഹത്തിന് സമ്മാനിച്ചത്. പാരമ്പര്യവും കലാമൂല്യങ്ങളും ഒരുമിച്ച് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതാണ് ബിനാലെയെ ശ്രദ്ധേയമാക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫിന് നല്‍കിയാണ് ബിനാലെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശിപ്പിച്ചത്. ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, ബിനാലെ ക്യൂറേറ്റര്‍ റിയാസ് കോമു, കോ ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി, കെ.പി.എം.ജി. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സച്ചിന്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post