കൊച്ചി: മെട്രോയുടെ മുട്ടം യാര്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലെ തുരങ്കപ്പാത നിര്‍മ്മിക്കുന്നതിനായി ശനിയാഴ്ചയും ഈ മാസം 21നും ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കും. തുരങ്കപ്പാത സ്ഥാപിക്കുന്നതിനായി കോണ്‍ക്രീറ്റ് ബോക്‌സുകള്‍ പാതയ്ക്കടിയില്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി റെയില്‍ പാളത്തില്‍ താല്‍ക്കാലിക ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനുവേണ്ടിയാണിത്. 22 മീറ്റര്‍ നീളമുള്ള ഗര്‍ഡറുകള്‍ ബുധനാഴ്ച റെയില്‍ പാളത്തിന്റെ സമീപത്തേക്കു മാറ്റിവച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 6.05ന് എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടേണ്ട ഷൊര്‍ണൂര്‍ പാസഞ്ചര്‍ ചാലക്കുടിയില്‍ നിന്നാവും പുറപ്പെടുക. എറണാകുളം ജംഗ്ഷനില്‍ നിന്നു വൈകിട്ട് 7.25 നു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ അന്‍പതു മിനിട്ടു വൈകിയോടും. നിസാമുദ്ദീന്‍, തിരുവനന്തപുരം ചെന്നൈ മെയില്‍, ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ്, കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി ട്രെയിനുകള്‍ എറണാകുളത്തിനും ചാലക്കുടിക്കുമിടയില്‍ പിടിച്ചിടും. 21 നു രാവിലെ ആറിന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍, 9.40നും ഉച്ചയ്ക്ക് 1.20നുമുള്ള തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കി. എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ആലുവയ്ക്കും എറണാകുളത്തിനുമിടയില്‍ ഭാഗികമായി സര്‍വീസ് തടസപ്പെടാന്‍ സാധ്യതയുണ്ട്. ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ്, എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍, നാഗര്‍കോവില്‍ മാംഗ്‌ളൂര്‍ ഏറനാട് എക്‌സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍, ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ് 21ന് എറണാകുളത്തിനും ചാലക്കുടിക്കുമിടയില്‍ പിടിച്ചിടും. താല്‍ക്കാലിക ഗര്‍ഡര്‍ സ്ഥാപിച്ചതിനുശേഷം മാത്രമായിരിക്കും റെയില്‍ പാളത്തിനടിയിലൂടെ കോണ്‍ക്രീറ്റ് ബോക്‌സുകള്‍ തള്ളിക്കയറ്റുക. 20 മീറ്ററാണ് തുരങ്കപ്പാതയ്ക്കു നീളം. മൂന്നു കോണ്‍ക്രീറ്റു ബോക്‌സുകളായിട്ടാണ് ഇത് തയാറാക്കിയിട്ടുള്ളത്. ഇതു പുഷ് ത്രൂ സാങ്കേതിക വിദ്യ ഉപയോഗിച്ച് റെയില്‍ പാളത്തിനടിയിലൂടെ തള്ളിക്കയറ്റും. അപ്പോള്‍ റെയില്‍ പാളത്തിനു മേലെ ഘടിപ്പിച്ചിട്ടുള്ള താല്‍ക്കാലിക ഗര്‍ഡറിലൂടെയാകും ട്രെയിന്‍ ഓടുക. 20 ദിവസം എടുക്കും ബോക്‌സ് സ്ഥാപിക്കല്‍ പൂര്‍ത്തിയാകാന്‍. ഒരു ദിവസം കൊണ്ട് ഒരു മീറ്റര്‍ ദൂരം മാത്രമേ തള്ളിക്കയറ്റാന്‍ സാധിക്കുകയുള്ളു. ഈ സമയത്ത് ട്രെയിന്‍ ഈ മേഖലയിലൂടെ വേഗം കുറച്ച് ഓടും.













Discussion about this post