തിരുവനന്തപുരം: മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ്പ്-ആനുകൂല്യ വിതരണ പരിപാടി തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പ് പരിശോധന തുടരുകയാണ്. മനുഷ്യത്വരഹിതം എന്ന വിശേഷണത്തിനുപോലും ഉള്‍ക്കൊള്ളാനാവാത്ത സാഹചര്യങ്ങളാണ് പലയിടത്തുമുള്ളതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ലാപ്‌ടോപ്പുകളുടെ വിതരണം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. ബോര്‍ഡ് ചെയര്‍മാന്‍ എസ്.ബലദേവ് അദ്ധ്യക്ഷനായിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post