തിരുവനന്തപുരം: ഇറാഖില്‍ കഴിയുന്ന മലയാളികള്‍ക്ക് മടങ്ങിവരാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അവരെ തിരികെ കൊണ്ടുവരാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്കാ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
ഈ കാര്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി, കേന്ദ്ര പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജ്, ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ അജയകുമാര്‍ എന്നിവരുമായി ടെലിഫോണ്‍ മുഖാന്തിരം സംസാരിച്ചിരുന്നു. ഇറാഖിലെ ഇപ്പോഴത്തെ അവസ്ഥയില്‍ റോഡ് മാര്‍ഗമുള്ള യാത്ര സുരക്ഷിതമല്ല എന്നതാണ് ലഭ്യമായ വിവരം. ഇക്കാരണത്താല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടാതെ അവിടെ കഴിയുന്ന ഇന്ത്യക്കാരെ താമസസ്ഥലത്തുനിന്ന് വിമാനത്താവളത്തില്‍ എത്തിക്കാന്‍ പ്രയാസമുണ്ട്. ഇന്ത്യന്‍ എംബസി ഈ കാര്യം ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമം നോര്‍ക്കാ-റൂട്ട്‌സ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇറാഖിലുള്ള മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് നോര്‍ക്കാ-റൂട്ട്‌സില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ഇനിപ്പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ ലഭിക്കും. ഇന്ത്യയ്ക്ക് അകത്തുനിന്ന്, 1800-425-3939, ഇന്ത്യയ്ക്ക് പുറത്തുനിന്ന് 0091471 2333339 എന്നീ നമ്പരുകളിലേക്കാണ് വിളിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കാ-റൂട്ട്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. സുദീപിനെ 9447009907 എന്ന മൊബൈല്‍ നമ്പരില്‍ നേരിട്ട് ബന്ധപ്പെടാം.













Discussion about this post