ആലപ്പുഴ: മതേതര സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിക്കായി പോരാടുന്ന സമാനദുഃഖിതരേയും അവകാശ നിഷേധങ്ങള്‍ ഏറ്റുവാങ്ങുന്നവരേയും ഉള്‍പ്പെടുത്തിയുള്ള ജനാധിപത്യ ശാക്തീകരണമായിരിക്കും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് അറുതിവരുത്താനും ജനസംഖ്യാനുപാതികമായി അവകാശങ്ങള്‍ സംരക്ഷിക്കാനുമാണു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നത്.
യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും യുവസംഗമം സംഘടിപ്പി ക്കും. മെംബര്‍ഷിപ്പ് കാമ്പയിനുകള്‍, യൂണിയന് തല സമ്മേളനങ്ങള്‍, നേതൃക്യാമ്പ് എന്നിവ സംഘടിപ്പിക്കും.
സംസ്ഥാന കണ്‍വീനര്‍ അനില്‍ തറനിലം അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍മാരായ ഡോ. രതീഷ് ചെങ്ങന്നൂര്‍, ബേബിറാം, ബിനു, സജീവ് കല്ലട, പന്തളം യൂണിയന് സെക്രട്ടറി അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സംസ്ഥാന ജോയിന്റ് കണ്‍വീനര്‍മാരായ പ്രിജി ഗോപിനാഥ്, വി.എസ്. കുമാര്‍, ഷാജി ബത്തേരി, ജയരാജ് പുല്‍പ്പള്ളി, സജി എസ്.കെ.എം. രാജേഷ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
യുവാക്കളെ മതം മാറ്റി യെമനിലേക്കു കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും മനുഷ്യക്കടത്ത് നടത്തിയ അനാഥാലയങ്ങള്‍ പൂട്ടണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഈഴവ,പിന്നോക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ലഭിക്കണമെന്നും പിന്നോക്കക്ഷേമ വകുപ്പില്‍നിന്നും വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കണമെന്നുമുള്ള പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
Discussion about this post