തിരുവനന്തപുരം: പുതുതായി 108 ആംബുലന്‍സുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ആരോഗ്യവകുപ്പ് റദ്ദുചെയ്തു. ആധുനിക ജീവന്‍രക്ഷാ സംവിധാനത്തോടുകൂടിയ 108 ആംബുലന്‍സുകളാണ് ഇപ്പോള്‍ സര്‍വീസുകള്‍ നടത്തുന്നത്. ഇതിനു പകരമായി അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമുള്ള ആംബുലന്‍സുകള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ടെന്‍ഡണ്ടര്‍ നടപടികള്‍ റദ്ദാക്കിതായി ആരോഗ്യവകുപ്പ് അധികൃകര്‍ അറിയിച്ചത്.












